+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേർതിരിവിന്‍റെ ഭാഷ ഞങ്ങൾക്കറിയില്ല, ഞങ്ങൾ ഇന്ത്യക്കാർ: ഒഐസിസി

ബർലിൻ: ഇന്ത്യൻ പൗര·ാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഇന്ത്യയുടെ അഖണ്ഡതയ്ക്കു നേരെയുള്ള വെല്ലുവിളിയാണന്ന് ഒഐസിസി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാത്രമേ ഇതിനെ കണക്കാക്കാ
വേർതിരിവിന്‍റെ ഭാഷ ഞങ്ങൾക്കറിയില്ല, ഞങ്ങൾ ഇന്ത്യക്കാർ: ഒഐസിസി
ബർലിൻ: ഇന്ത്യൻ പൗര·ാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഇന്ത്യയുടെ അഖണ്ഡതയ്ക്കു നേരെയുള്ള വെല്ലുവിളിയാണന്ന് ഒഐസിസി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാത്രമേ ഇതിനെ കണക്കാക്കാനാവു എന്നും ഒഐസിസി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പാസ്പോർട്ട് പരിഷ്കരണവുമായി മുന്നോട്ടു പോകരുതെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും ഒഐസിസി ഫാക്സ് സന്ദേശം അയച്ചു.

ഇന്ത്യൻ ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകൾ സമത്വത്തിനുള്ള അവകാശങ്ങൾ നൽകുന്പോൾ എല്ലാ പൗര·ാരും ഇതിന്‍റെ വ്യവസ്ഥിതി അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാസ്പോർട്ടുകളുടെ തരംതിരിവ് രാജ്യത്തെ തന്നെ വെട്ടിമുറിക്കുന്ന അവസ്ഥയുണ്ടക്കുമെന്നും ഒഐസിസി പറഞ്ഞു.

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള (ഇസിആർ) പാസ്പോർട്ടുകൾ ഓറഞ്ച് നിറത്തിലും എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്ന നടപടിയാണിത്. കൂടാതെ പാസ്പോർട്ടിന്‍റെ അവസാന പേജിൽ വ്യക്തിയുടെ വിലാസം ഉൾപ്പടെയുള്ള കുടുംബവിവരങ്ങൾ രേഖപ്പെടുത്തില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ഈ തീരുമാനം പാസ്പോർട്ട് ധാരികളുടെ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്പോർട്ട് ഉപയോഗിക്കാനാവില്ലന്നും ഒഐസിസി പറഞ്ഞു.

വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരെ പാസ്പോർട്ടിന്‍റെ തരംതിരിവ് ഏറെ ബാധിക്കുമെന്നും ഈ അവസ്ഥ ഒരുതരത്തിൽ തൊഴിലവസരം നഷ്ടപ്പെടുന്നതിനും അതോടൊപ്പം സാധാരണക്കാർ അപമാനിക്കപ്പെടാനും ഇടയുണ്ടെന്നും ഒഐസിസി വിലയിരുത്തി.

ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സ്വന്തം രാജ്യത്തെ പൗരൻമാരെ പാസ്പോർട്ട് പ്രക്രിയയിലൂടെ രണ്ടായി തരം തിരിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമാണെന്നും ഈ തീരുമാനം റദ്ദാക്കാൻ എത്രയും വേഗം കേന്ദ്ര സർക്കാർ തയാറാകണമെന്നും ഒഐസിസി ഗ്ളോബൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ