+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ സഹായഹസ്തം

വിയന്ന: ഓഖി ദുരന്ത മേഖലയിൽ സഹായം എത്തിക്കാൻ പരിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസണ്‍ മേച്ചേരി നടത്തുന്ന പ്രോജക്റ്റിലേയ്ക്ക് ഓസ്ട്രിയയിലെ പ്രവാസി സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രൊവിൻസ് സഹായ
ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ സഹായഹസ്തം
വിയന്ന: ഓഖി ദുരന്ത മേഖലയിൽ സഹായം എത്തിക്കാൻ പരിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസണ്‍ മേച്ചേരി നടത്തുന്ന പ്രോജക്റ്റിലേയ്ക്ക് ഓസ്ട്രിയയിലെ പ്രവാസി സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രൊവിൻസ് സഹായം നൽകി.

പ്രസിഡന്‍റ് തോമസ് പാത്തിക്കലിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ സമാഹരിച്ച തുക പൊതുസമ്മേളനത്തിൽ അതിഥിയായി എത്തിയ മാർ ഇവാനിയോസ് മലങ്കര മിഷന്‍റെ വിയന്ന ഡയറക്ടർ ഫാ. തോമസ് പ്രശോഭ്, ഫാ. വിൽസണ് കൈമാറി. ജനുവരി ആദ്യവാരം വിയന്ന മലയാളികൾക്കുവേണ്ടി ലൈവ് മ്യൂസിക് ഷോ നടത്തി ശേഖരിച്ച തുക തിരുവനന്തപുരം പൂന്തുറയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഓഖി പ്രോജക്റ്റിൽ ഉപയോഗപ്പെടുത്തും.

റിപ്പോർട്ട്: ജോബി ആന്‍റണി