+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും മകരവിളക്ക് മഹോത്സവവും ആഘോഷിച്ചു

മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 ന് മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അന്പലത്തിൽ ആഘോഷപൂർവം കൊണ്ടാടി. ചെണ്ടമേളത്തിന്‍റെയും ഗജവീരൻ മണികണ
ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും മകരവിളക്ക് മഹോത്സവവും ആഘോഷിച്ചു
മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 ന് മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അന്പലത്തിൽ ആഘോഷപൂർവം കൊണ്ടാടി.

ചെണ്ടമേളത്തിന്‍റെയും ഗജവീരൻ മണികണ്ഠന്‍റെയും അകന്പടിയോടെ കൊടിയേറ്റത്തോടുകൂടി അയ്യപ്പപൂജക്ക് തുടക്കം കുറിച്ചു. തുടർന്നു നടന്ന ഭജന ഭക്തജനങ്ങളെ ഭക്തി സാന്ദ്രതയിൽ അലിയിച്ചു. പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ്

പോപ്റ്റ്കർ തുടങ്ങിയവർ തബലയിലും തുളസി ഹരിദാസ് ഹാർമോണിയം, കലേഷ് ഭാസ്കരൻ, തുളസി ഹരിദാസ് എന്നിവർ ഭജനക്ക് നേതൃത്വം കൊടുത്തു.

പൂജാരി പ്രസാദ് ഭട്ട് പൂജാ കർമങ്ങൾക്ക് നേതൃത്വം നൽകി. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലിയും അർച്ചനയും, പടിപൂജ എന്നിങ്ങനെ ആയിരുന്നു പൂജാക്രമങ്ങൾ. കാലികവരദനെ ഹരിവരാസനം പാടി ഉറക്കിയത്തോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങി.

റിപ്പോർട്ട്: അലക്സ് വർഗീസ്