+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോന്പുകാല ത്രിദിന ധ്യാനം: രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ : ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ ഫിലക്സീനോസ് മെത്രാപ്പോലീത്തായു
നോന്പുകാല ത്രിദിന ധ്യാനം: രജിസ്ട്രേഷൻ  ഉദ്ഘാടനം  ചെയ്തു
ഡബ്ലിൻ : ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ ഫിലക്സീനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന നോന്പുകാല ധ്യാനത്തിന്‍റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ 31 ന് ഡബ്ലിൻ സെന്‍റ് ഗ്രീഗോറിയോസ് പള്ളിയിൽ നടന്നു.

ഇടവക വികാരി ഫാ. ജോബിമോൻ സ്കറിയ രജിസ്ട്രേഷൻ ഫോം ഡീക്കണ്‍ ജോബിൽ യോയാക്കിക്കു നൽകി രജിസ്ട്രേഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് 26, 27, 28 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ എന്നിസിലുള്ള സെന്‍റ് ഫ്ളാന്നൻസ് കോളജിലാണ് ധ്യാനം. ധ്യാനത്തിൽ തൂത്തുട്ടി ധ്യാനകേന്ദ്രത്തിൽനിന്നുള്ള വൈദികരുടെയും ഗായകസംഘത്തിന്േ‍റയും സാന്നിധ്യം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://goo.gl/forms/vQv2X6jP6K4sSqhW2 എന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.