കർണാടക ആർടിസി ജീവനക്കാർ 30 മുതൽ സമരത്തിൽ
11:27 PM Jan 16, 2018 | Deepika.com
ബംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ ഈമാസം 30 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. കർണാടക ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. ജീവനക്കാർക്കുള്ള ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇൻസന്റീവ് തുടങ്ങിയവ കൃത്യമായി നല്കണമെന്നും വ്യവസായ ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നുമാണ് ഫെഡറേഷൻ ആവശ്യപ്പെടുന്നത്.