+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോയ്ക്ക് മൂന്നു വർഷത്തിനിടയിലെ ഉയർന്ന മൂല്യം

ബർലിൻ: യൂറോ ഡോളറിനിപ്പോൾ വല്യേട്ടൻ. യൂറോപ്യൻ ഏകീകൃത കറൻസി യൂറോ, മൂന്നു വർഷത്തിനിടയിൽ ഡോളറിനെതിരെ ഏറ്റവും ഉയർന്ന മൂല്യം കൈവരിച്ചതോടെയാണിത്. ജർമനിയിൽ മുന്നണി സർക്കാർ രൂപീകരണം സാധ്യമാകുന്ന് ഏറ
യൂറോയ്ക്ക് മൂന്നു വർഷത്തിനിടയിലെ ഉയർന്ന മൂല്യം
ബർലിൻ: യൂറോ ഡോളറിനിപ്പോൾ വല്യേട്ടൻ. യൂറോപ്യൻ ഏകീകൃത കറൻസി യൂറോ, മൂന്നു വർഷത്തിനിടയിൽ ഡോളറിനെതിരെ ഏറ്റവും ഉയർന്ന മൂല്യം കൈവരിച്ചതോടെയാണിത്.

ജർമനിയിൽ മുന്നണി സർക്കാർ രൂപീകരണം സാധ്യമാകുന്ന് ഏറെക്കുറെ ഉറപ്പായതാണ് യൂറോയ്ക്ക് കരുത്തു പകർന്നിരിക്കുന്നത്. ഇതിനൊപ്പം, യുഎസ് സ്റ്റോക്കുകളുടെ മൂല്യം ഉയർന്നതും യൂറോയെ സഹായിച്ചു.

മുന്നണി ധാരണ വന്നതിനെത്തുടർന്ന് 1.4 ശതമാനം വരെയാണ് യൂറോയുടെ മൂല്യത്തിൽ ഉയർച്ച രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ഇത് ഡോളറിനെതിരെ 1.22 വരെയെത്തി. ഇന്ത്യൻ രൂപയുമായി തട്ടിക്കുന്പോൾ ഒരു യൂറോയ്ക്ക് 77.86 രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ നില. എന്നാൽ ഒരു ഡോളറിന് 63.41 ഇന്ത്യൻ രൂപയാണ് ലഭിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ