+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റു​പ്പം മു​ത​ലു​ള്ള സൗ​ഹൃ​ദം; പി​ന്നീ​ട​ത് പ്ര​ണ​യ​മാ​യി; ആ​ർ​ജെ മാ​ത്തു​ക്കു​ട്ടി വി​വാ​ഹി​ത​നാ​യി

സം​വി​ധാ​യ​ക​നും അ​വ​താ​ര​ക​നും റേ​ഡി​യോ ജോ​ക്കി​യു​മാ​യ മാ​ത്തു​ക്കു​ട്ടി വി​വാ​ഹി​ത​നാ​യി. പെ​രു​ന്പാ​വൂ​ർ സ്വേ​ദ​ശി ഡോ. ​എ​ലി​സ​ബ​ത്ത് ഷാ​ജി മ​ഠ​ത്തി​ലാ​ണ് വ​ധു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രു
ചെ​റു​പ്പം മു​ത​ലു​ള്ള സൗ​ഹൃ​ദം; പി​ന്നീ​ട​ത് പ്ര​ണ​യ​മാ​യി; ആ​ർ​ജെ മാ​ത്തു​ക്കു​ട്ടി വി​വാ​ഹി​ത​നാ​യി

സം​വി​ധാ​യ​ക​നും അ​വ​താ​ര​ക​നും റേ​ഡി​യോ ജോ​ക്കി​യു​മാ​യ മാ​ത്തു​ക്കു​ട്ടി വി​വാ​ഹി​ത​നാ​യി. പെ​രു​ന്പാ​വൂ​ർ സ്വേ​ദ​ശി ഡോ. ​എ​ലി​സ​ബ​ത്ത് ഷാ​ജി മ​ഠ​ത്തി​ലാ​ണ് വ​ധു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.



വൈ​കി​ട്ട് ന​ട​ന്ന വി​വാ​ഹ​വി​രു​ന്നി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​നു​ൾ​പ്പെ​ടെ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ആ​ർ​ജെ മാ​ത്തു​ക്കു​ട്ടി​യു​ടെ പു​ന​ർ​വി​വാ​ഹ​മാ​ണി​ത്. ചെ​റു​പ്പം മു​ത​ൽ അ​റി​യാ​വു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് എ​ലി​സ​ബ​ത്തെ​ന്നും ആ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ത്തു​ക്കു​ട്ടി വി​വാ​ഹ​ശേ​ഷം പ​റ​ഞ്ഞു.



‘‘ഭാ​ര്യ​യു​ടെ പേ​ര് എ​ലി​സ​ബ​ത്ത് ഷാ​ജി, ഡോ​ക്ട​റാ​ണ്. കാ​ന​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഞാ​ൻ കാ​ക്ക​നാ​ട്, അ​വ​ൾ കാ​ന​ഡ... ഞ​ങ്ങ​ൾ അ​യ​ൽ​ക്കാ​രാ​ണ്. പ്ര​ണ​യ​വി​വാ​ഹ​മെ​ന്ന് പ​റ​യാം. സൗ​ഹൃ​ദം പി​ന്നീ​ട് ദൃ​ഢ​മാ​കു​ക​യും അ​ത് പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.’’​മാ​ത്തു​ക്കു​ട്ടി പ​റ​ഞ്ഞു.



അ​രു​ണ്‍ മാ​ത്യു എ​ന്നാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ പേ​ര്. ചാ​ന​ല്‍ ഷോ​ക​ളി​ലൂ​ടെ അ​വ​താ​ര​ക​നാ​യി തി​ള​ങ്ങി​യ മാ​ത്തു​ക്കു​ട്ടി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2015ല്‍ ​രൂ​പേ​ഷ് പീ​താം​ബ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത യൂ​ടൂ ബ്രൂ​ട്ട​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ സം​ഭാ​ഷ​ണം എ​ഴു​തി സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​യി. ശേ​ഷം 2021ല്‍ ​ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി കു​ഞ്ഞെ​ല്‍​ദോ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്തു.