+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ പാസ്പോർട്ടിൽ ഭേദഗതികൾ വരുത്താൻ വിദേശകാര്യമന്ത്രാലയം

ഫ്രാങ്ക്ഫർട്ട്ഡൽഹി: ഇന്ത്യൻ പാസ്പോർട്ടിൽ ഭേദഗതികൾ വരുത്താൻ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. അടുത്ത ശ്രേണി മുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പാസ്പോർട്ടിന്‍റെ അവസാന പേജ് ശൂന്
ഇന്ത്യൻ പാസ്പോർട്ടിൽ ഭേദഗതികൾ വരുത്താൻ വിദേശകാര്യമന്ത്രാലയം
ഫ്രാങ്ക്ഫർട്ട്-ഡൽഹി: ഇന്ത്യൻ പാസ്പോർട്ടിൽ ഭേദഗതികൾ വരുത്താൻ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. അടുത്ത ശ്രേണി മുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പാസ്പോർട്ടിന്‍റെ അവസാന പേജ് ശൂന്യമായി നിലനിർത്താനുള്ള നടപടി വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനാണെന്നും വിദേശകാര്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സുരേന്ദ്ര കുമാർ വ്യക്തമാക്കി. നിലവിൽ പാസ്പോർട്ടിന്‍റെ ആദ്യ പേജിൽ ഉടമസ്ഥന്‍റെ ഫോട്ടോയും മറ്റു വിവരങ്ങളും അവസാന പേജിൽ മേൽവിലാസവുമാണ് നൽകിയിരിക്കുന്നത്. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കുന്നത് പാസ്പോർട്ട് ഉടമയെ ബാധിക്കില്ല. 2012 മുതലുള്ള എല്ലാ പാസ്പോർട്ടിനും ബാർ കോഡുകളുണ്ട്. ഈ ബാർ കോഡ് സ്കാൻ ചെയ്യുന്നതുവഴി ഉടമയുടെ വിവരങ്ങൾ ലഭ്യമാണ്. അതേസമയം അടുത്ത ശ്രേണിയിൽ പാസ്പോർട്ടുകൾക്ക് മാറ്റമുണ്ടാകുമെങ്കിലും നിലവിൽ പാസ്പോർട്ട് എടുത്തവർക്ക് കാലാവധി കഴിയുന്നതുവരെ നിലവിലുള്ള രീതി തുടരാം.

പാസ്പോർട്ടിന്‍റെ കളറിലും മാറ്റങ്ങൾ വരുത്താൻ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. നിലവിൽ സർക്കാർ അധികൃതർക്കും സർക്കാർ ആവശ്യങ്ങൾക്കുമായി മറ്റു രാജ്യങ്ങളിൽ സന്ദർശനം നടത്തേണ്ടവർക്കും വെള്ള നിറവും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവപ്പും ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും നീല നിറവുമാണ്. ഇതിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള വിഭാഗങ്ങളുടെ പാസ്പോർട്ട് ഓറഞ്ച് നിറത്തിലാക്കാനാണ് തീരുമാനം. ഇത് ഇമിഗ്രേഷൻ നടപടികൾ എളുപ്പമാക്കാൻ സഹായിക്കുമെന്നും സുരേന്ദ്ര കുമാർ പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍