സൂറിച്ച്: യുംഗ് ഫ്രറൗയോഹ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്വിസ് ആൽപ്സിലേക്ക് സന്ദർശകരുടെ വൻ വർധന രേഖപ്പെടുത്തി. ഒരു മില്യണിലധികം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ സീസണിൽ മാത്രം യുംഗ് ഫ്രറൗയോഹ് സന്ദർശിച്ചത്.
2016നെ അപേക്ഷിച്ച് 13.5 ശതമാനം വളർച്ചയാണ് ഉണ്ടായതെന്ന് യുംഗ ഫ്രറൗ റെയിൽവേ അധികൃതർ അറിയിച്ചു. 70 ശതമാനം സന്ദർശകരും ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്ന് ഇൻറ്റർലാക്കൻ കന്പനിയുടെ അറിയിപ്പിൽ പറയുന്നു. 11,322 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൽപ്സ് റെയിൽവേ സ്റ്റേഷൻ യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷനാണ്.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ