+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​യ​ൻ​താ​ര​യെ സൂ​ക്ഷി​ക്ക​ണം; വി​ഗ്നേ​ഷി​ന് ഷാ​രു​ഖി​ന്‍റെ മു​ന്ന​റി​യി​പ്പ്

ന​യ​ൻ​താ​ര​യെ ഒ​ന്നു സൂ​ക്ഷി​ച്ച് കൊ​ള്ള​ണ​മെ​ന്ന് വി​ഗ്നേ​ഷ് ശി​വ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഷാ​രു​ഖ് ഖാ​ൻ. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​വാ​ൻ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച്
ന​യ​ൻ​താ​ര​യെ സൂ​ക്ഷി​ക്ക​ണം; വി​ഗ്നേ​ഷി​ന് ഷാ​രു​ഖി​ന്‍റെ മു​ന്ന​റി​യി​പ്പ്

ന​യ​ൻ​താ​ര​യെ ഒ​ന്നു സൂ​ക്ഷി​ച്ച് കൊ​ള്ള​ണ​മെ​ന്ന് വി​ഗ്നേ​ഷ് ശി​വ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഷാ​രു​ഖ് ഖാ​ൻ. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​വാ​ൻ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് വി​ഗ്നേ​ഷ് ഒ​രു കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് ര​സ​ക​ര​മാ​യ മ​റു​പ​ടി​യാ​യാ​ണ് ന​യ​ൻ​താ​ര​യെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഷാ​രു​ഖ് പ​റ​ഞ്ഞ​ത്.

ന​യ​ൻ ഇ​പ്പോ​ൾ പ​ല കി​ക്കു​ക​ളും പ​ഞ്ചു​ക​ളും പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു ഒ​ന്ന് സൂ​ക്ഷി​ച്ചോ​ളൂ എ​ന്നാ​യി​രു​ന്നു ഷാ​രു​ഖി​ന്‍റെ ക​മ​ന്‍റ്.



ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട സ്റ്റോ​റി​യി​ൽ വി​ഘ്‌​നേ​ഷ് ശി​വ​ൻ കു​റി​ച്ച​തി​ങ്ങ​നെ, "ബോ​ളി​വു​ഡി​ൽ ഒ​രു മി​ക​ച്ച ചി​ത്ര​വു​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന അ​റ്റ്‌​ലി​യെ ഓ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. ഇ​ത് ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു സി​നി​മ ത​ന്നെ​യാ​യി​രി​ക്കും.

വ​ള​രെ​യ​ധി​കം പ​രി​ശ്ര​മ​വും ക്ഷ​മ​യും ക​ഠി​നാ​ധ്വാ​ന​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. എ​ന്‍റെ വ​ക ഒ​രു ആ​ലിം​ഗ​നം സ്വീ​ക​രി​ക്കൂ. കിം​ഗ് ഷാ​രൂ​ഖ് ഖാ​നൊ​പ്പം സ്വ​പ്ന​തു​ല്യ​മാ​യ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ന​യ​ൻ​താ​ര​യ്ക്കും അ​നി​രു​ദ്ധി​നും ഭാ​വു​ക​ങ്ങ​ൾ. വി​ജ​യ് സേ​തു​പ​തി സാ​റി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ'.

‘‘എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി വി​ഘ്‌​നേ​ഷ് ശി​വ​ൻ. ന​യ​ൻ​താ​ര അ​തി​ഗം​ഭീ​ര​മാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. പ​ക്ഷേ ആ​രോ​ടാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്ന് ഞാ​ൻ മ​റ​ന്നു​പോ​യി. നി​ങ്ങ​ൾ​ക്ക് അ​വ​ളെ​ക്കു​റി​ച്ച് എ​ല്ലാം അ​റി​യാ​മ​ല്ലോ. പ​ക്ഷേ സൂ​ക്ഷി​ക്കു​ക അ​വ​ർ ഇ​പ്പോ​ൾ ചി​ല പു​തി​യ അ​ട​വു​ക​ളും കി​ക്കു​ക​ളും പ​ഞ്ചു​ക​ളും പ​ഠി​ച്ചി​ട്ടു​ണ്ട്.’’–​വി​ഘ്നേ​ഷി​ന് മ​റു​പ​ടി​യാ​യി ഷാ​റു​ഖ് കു​റി​ച്ചു.

ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​ൻ എ​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ. ന​യ​താ​ര​യാ​ണ് നാ​യി​ക. ദീ​പി​ക പാ​ദു​ക്കോ​ണും അ​തി​ഥി​വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

പ്രി​യാ​മ​ണി, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​ൻ ആ​ണ് നി​ർ​മാ​ണം.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം. ജി.​കെ. വി​ഷ്ണു ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് റൂ​ബെ​ൻ.