ബ്രസൽസ്: ബ്രെക്സിറ്റ് സംഭവിക്കില്ലെന്ന് ഇനിയാരും കരുതേണ്ടെന്ന് യൂറോപ്യൻ കമ്മിഷൻ മേധാവി ക്ലോദ് ജുങ്കർ. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അതു കാരണം ബജറ്റിൽ വരുന്ന കുറവ് പരിഹരിക്കാൻ യൂറോപ്യൻ യൂണിയനു സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രിട്ടീഷ് ജനതയ്ക്ക് തങ്ങളുടെ തെറ്റ് മനസിലായെന്നും, അവരതു തിരുത്തുമെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ, ഞാനങ്ങനെ കരുതുന്നില്ല. ബ്രെക്സിറ്റ് ഇനി ഒഴിവാകില്ല- ബ്രസൽസ് കോണ്‍ഫറൻസിൽ ജുങ്കർ വ്യക്തമാക്കി.
യുകെ പുറത്തു പോകുന്നതു കാരണം 12-13 ബില്യണ്‍ യൂറോയുടെ കുറവാണ് യൂറോപ്യൻ യൂണിയൻ ബജറ്റിൽ വരാൻ പോകുന്നത്. 2019 മാർച്ചോടെ ബ്രെക്സിറ്റ് പൂർത്തിയാകുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ