ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഇരുന്പ് പള്ളി (അയണ്‍ ചർച്ച്) പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം വീണ്ടും തുറന്നു.
പൂർണമായും ഇരുന്പ് കൊണ്ട് നിർമിച്ചതാണ് ഇതിന്റെ രൂപഘടന. 120 വർഷമാണ് പഴക്കം. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ നേരിട്ടാണ് നവീകരിച്ച പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇസ്താംബുളിൽ ഗോൾഡൻ ഹോണിന്റെ തീരത്താണ് ബൾഗേറിയൻ ചർച്ച് നിർമിച്ചിരിക്കുന്നത്. 500 ടണ്‍ പ്രീഫാബ്രിക്കേറ്റഡ് ഇരുന്പ് ഉരുപ്പടികൾ ഇതിനുപയോഗിച്ചു. ഇതു മുഴുവൻ ഓസ്ട്രിയയിൽ നിന്ന് കപ്പലിലാണെത്തിച്ചത്. 2011ൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്ക് 3.5 മില്യണ്‍ ഡോളർ ചെലവായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ