ഈജിപുര ദേവാലയത്തിൽ 40 മണിക്കൂർ ആരാധനയും ഉൗട്ടു നേർച്ചയും
10:41 PM Jan 08, 2018 | Deepika.com
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചു 40 മണിക്കൂർ ആരാധനയും ചാവറ പിതാവിൻറെ ഉൗട്ടു നേർച്ചയും നടക്കും. തിരുനാളിനു തുടക്കം കുറിച്ച് ഈമാസം അഞ്ചിന് രാവിലെ 6.45ന് ആരംഭിച്ച ഭക്തിനിർഭരമായ 40 മണിക്കൂർ ആരാധന ഇന്നലെ രാത്രി 10.45 ന് സമാപിച്ചു. ഞാറാഴ്ച രാവിലെ പത്തിന് ദിവ്യബലിയും തുടർന്ന് ചാവറ പിതാവിനോടുള്ള ആദരസൂചകമായുള്ള ഉൗട്ടു നേർച്ചയും നടക്കും. ഫാ. ടോമി കാട്ടാംപള്ളി സിഎംഐ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങൾക്ക് വികാരി ഫാ. മാത്യു കളരിക്കൽ സിഎംഐ നേതൃത്വം നല്കും.