+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാനകി ജാനെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജാനകി ജാനെ എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനീഷ് ഉപാസന രചനയും സംവിധാനവും നി
ജാനകി ജാനെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജാനകി ജാനെ എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ജാനകി ജാനെ തിയറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പ്രസ് ജീവനക്കാരിയായ ജാനകിയുടെയും സബ് കോൺട്രാക്ടറായ ഉണ്ണി മുകുന്ദന്‍റെയും കുടുംബജീവിതത്തിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.

സൈജു, നവ്യ നായർ എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, ജോണി ആന്‍റണി, കോട്ടയം നസീർ, അനാർക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

പി.വി. ഗംഗാധരൻ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മനു അശോകൻ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിനുശേഷം എസ് ക്യൂബ് ഫിലിംസ് നിർമിച്ച ചിത്രമാണിത്.