യോഗി ആദിത്യനാഥ് ഇന്ന് ബംഗളൂരുവിൽ

08:31 PM Jan 06, 2018 | Deepika.com
ബംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ബംഗളൂരുവിലെത്തും. ബിജെപി സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന നവകർണാടക നിർമാണ പരിവർത്തൻ യാത്രയിൽ പങ്കെടുക്കുന്ന അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം വിജയനഗറിലെ ആദിചുഞ്ചനാഗിരി മുട്ട് സന്ദർശിക്കും. ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനുള്ള മഠാധിപതി നിർമലാനന്ദനാഥ് സ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യോഗി ആദിചുഞ്ചനാഗിരിയിലെത്തുന്നത്.