അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിക്കുന്ന പുതിയ ചിത്രം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു. അബാം മൂവീസിന്റെ 11-മത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച 11ന് കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോർട്ടിൽ വച്ച് നടക്കും.
സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ദിലീഷ് പോത്തൻ, മനോജ് കെ.യു., ശാന്തികൃഷ്ണ, വിനീത് തട്ടിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജക്സൺ ആന്റണിയുടെ കഥയ്ക്ക് അജീഷ് പി.തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - വിവേക് മേനോൻ. കലാസംവിധാനം -സഹസ് ബാല. മേക്കപ്പ് - ജിതേഷ് പൊയ്യ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. മാള, കുമ്പിടി, മുളന്തുരുത്തി എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ.