നടൻ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരുഖ് ഖാൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജവാൻ സിനിമയുടെ ടീസർ വിജയ് സേതുപതി പങ്കുവച്ചതിന് പിന്നാലെയാണ് ഷാരുഖ് ഖാൻ വിജയ് സേതുപതിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
പഠിപ്പിച്ച തമിഴിനും തന്ന ഭക്ഷണത്തിനും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്നും ഷാരുഖ് ട്വീറ്റ് ചെയ്തു.
Sir an honour to work with you. Thanks for teaching me a bit of Tamil on the sets & the delicious food u got. Love u Nanba! https://t.co/b346h1zjrt
— Shah Rukh Khan (@iamsrk) July 11, 2023
സർ നിങ്ങളോടൊപ്പം പ്രവർത്തിച്ചതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണം തന്നതിനും ലവ് യു നൻബാ എന്നാണ് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആറ്റ്ലി ആണ് ചിത്രത്തിന്റെ സംവിധാനം.
വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. നയതാരയാണ് നായിക. ദീപിക പാദുക്കോണും അതിഥിവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.
പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെൻ.