+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭയാർഥികളുടെ പ്രായ പരിശോധനക്കെതിരെ ജർമൻ ഡോക്ടർമാർ

ബർലിൻ: അഭയാർഥികളുടെ പ്രായം കണക്കാക്കാനുള്ള പരിശോധന നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജർമൻ ഡോക്ടർമാർ രംഗത്ത്. തീരെ ചെറുപ്പമായ അഭയാർഥികളുടെ പ്രായം നിർണയിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.എന്
അഭയാർഥികളുടെ പ്രായ പരിശോധനക്കെതിരെ ജർമൻ ഡോക്ടർമാർ
ബർലിൻ: അഭയാർഥികളുടെ പ്രായം കണക്കാക്കാനുള്ള പരിശോധന നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജർമൻ ഡോക്ടർമാർ രംഗത്ത്. തീരെ ചെറുപ്പമായ അഭയാർഥികളുടെ പ്രായം നിർണയിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.

എന്നാൽ, ഇത്തരം പരിശോധന ധാർമികതയ്ക്കു നിരക്കാത്തതാണെന്ന് ജർമൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ആധികാരികത ഉറപ്പില്ലാത്തതാണ് ഇത്തരം പരിശോധന എന്നതാണ് ഇവരുടെ വാദം.

പതിനഞ്ചുവയസുകാരിയെ അഫ്ഗാൻ അഭയാർഥി കുത്തി പരിക്കേൽപ്പിച്ച സംഭവത്തോടെയാണ് അഭയാർഥികളുടെ പ്രായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായത്. തനിക്കും പതിനഞ്ചു വയസാണെന്ന് അഫ്ഗാൻകാരൻ പറയുന്നുണ്ടെങ്കിലും യഥാർഥ പ്രായം അതിലും കൂടുതലാണെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

പ്രായ പരിശോധന സങ്കീർണവും ചെലവേറിയതുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൗസിംഗ് സപ്പോർട്ടും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കാൻ പല അഭയാർഥികളും പ്രായം മറച്ചുവയ്ക്കുന്നുവെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ