സംവിധായകന് വിഘ്നേഷ് ശിവന്റെ പുതിയ ചിത്രത്തില്‍നിന്നു നയന്‍താരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ നായികയായി നയന്‍താരയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന.
ജാന്‍വി നായികയായാൽ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്നേഷ് ചിത്രം. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് ആണ് സിനിമയുടെ നിർമാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. നയന്‍താരയുടെ കൂടിയ പ്രതിഫലവും അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവും കണക്കിലെടുത്ത് നിർമാതാക്കളുടെ തീരുമാനപ്രകാരമാണ് നയൻതാരയെ ഒഴിവാക്കിയതെന്നു പറയുന്നു.
ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല. നയന്‍താരയും വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേഷിന്റെ കരിയറിന് ബ്രേക്ക് നൽകിയ ചിത്രം. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.