മൈസൂരു: മൈസൂരു മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് സഹായകമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മൈ സൂ എന്ന പേരിലുള്ള ആപ്പ് മൈസൂരുവിൽ നടന്ന രാജ്യത്തെ മൃഗശാല ഡയറക്ടർമാരുടെ വാർഷിക സമ്മേളനത്തിലാണ് പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങൾ, സന്ദർശകർക്കായുള്ള സൗകര്യങ്ങൾ തുടങ്ങി മൃഗശാലയെക്കുറിച്ചുള്ള സന്പൂർണ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. സന്ദർശകർ നില്ക്കുന്ന സ്ഥലം മനസിലാക്കി മാർഗനിർദേശങ്ങൾ നല്കാൻ ആപ്പിനു കഴിയും. കൂടാതെ, മൃഗശാലയിലെ വിവിധ മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള വിവരണങ്ങൾ വായിക്കാനും ശബ്ദരൂപത്തിൽ കേൾക്കാനും സാധിക്കും. മൃഗശാലയിലെ 153ലേറെ തരം മൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൃഗശാല സന്ദർശിക്കാൻ മൊബൈൽ ആപ്പ്
10:09 PM Dec 28, 2017 | Deepika.com