അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം എം. മോഹനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ഒരു ജാതി ഒരു ജാതകം'. ചിത്രത്തിന്റെ ഷൂട്ടിംഗ് ഞായറാഴ്ച കൊച്ചിയിൽ ആരംഭിക്കും. കണ്ണൂരിലും കൊച്ചിയിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കും.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. ശ്രീനിവാസന്, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്ക് പുറമേ നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ചിതത്തിലുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകര്‍ന്നിരിക്കുന്നു.
വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈറാണ് ഈ ചിത്രം നിർമിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 'ഗോദ'യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്.
ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് -രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് -ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് -സുരേഷ് ഇരിങ്ങല്‍, നിർമാണ നിര്‍വഹണം -ഷെമീജ് കൊയിലാണ്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ -സൈനുദ്ദീന്‍. പിആര്‍ഒ -വാഴൂര്‍ ജോസ്.