താരത്തിളക്കത്തിനപ്പുറത്തുള്ള നടീ-നടൻമാരുടെ ജീവിതം ആർക്കും അധികം പരിചിതമല്ല. സിനിമയിലെ തിളക്കങ്ങൾക്കപ്പുറം യഥാർഥജീവിതത്തിൽ അവർ സാധാരണക്കാർ തന്നെയാണെന്ന് തെളിയിക്കുന്നതാണ് വിഗ്നേഷ് ശിവൻ ഭാര്യ നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
വീട്ടിൽ ജോലിക്കാരുണ്ടെങ്കിലും രാത്രി വൈകി ഭക്ഷണം കഴിച്ചാൽ അതെല്ലാം കഴുകി വച്ച് വൃത്തിയാക്കിയിട്ടേ നയൻതാര ഉറങ്ങാൻ പോകാറുള്ളൂ എന്നാണ് വിഗ്നേഷ് ഒരു അഭിമുഖത്തിൽ പറയുന്നത്.
ചില സമയങ്ങളില്‍ ഞങ്ങള്‍ വളരെ വൈകിയാണ് ഭക്ഷണം കഴിക്കുക, അര്‍ധരാത്രി 12നും ഒന്നിനുമെല്ലാം ചില സാഹചര്യങ്ങളില്‍ ആഹാരം കഴിക്കേണ്ടിവരാറുണ്ട്. ആ സമയത്തെല്ലാം ക്ലീനിംഗും പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നതുമെല്ലാം നയനാണ്.
വീട്ടില്‍ 10 ജോലിക്കാരുണ്ട്, അവരെ ആരെയെങ്കിലും വിളിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ അതിനൊന്നും നയന്‍സ് മുതിരില്ല. ഇതൊരു ചെറിയ കാര്യമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ നിരവധിയാണെന്നും വിഘ്നേഷ് പറയുന്നു.
എന്നാല്‍ തുറന്നുപറച്ചിലിനു കീഴെ വിഘ്നേശിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്. സ്വന്തമായി കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് വലിയ കാര്യമല്ലെന്നും ഇതെല്ലാവരും ചെയ്യുന്നതാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.