ശ്രീനാഥ് ഭാസിയും ലുക്മാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കൊറോണ ധവാൻ. നേരത്തെ ഈ ചിത്രത്തിന്റെ പേര് കൊറോണ ജവാൻ എന്നായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ചിത്രത്തിന്റെ പേരിൽ തിരുത്ത് വരുത്തിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവാഗതനായ നിതിൻ സി.സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു മുഴുനീളന്‍ കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്, റെജി മാത്യൂസ് എന്നിവരാണ് സഹനിർമാതാക്കൾ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. എഡിറ്റിംഗ് അജീഷ് ആനന്ദ്.
കല - കണ്ണന് അതിരപ്പിള്ളി , കോസ്റ്റ്യൂം - സുജിത് സി.എസ്., ചമയം- പ്രദീപ് ഗോപാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹരിസുതന് മേപ്പുറത്ത്, അഖില്‍ സി. തിലകന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് സുജില്‍ സായി,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്ടര്‍ - ലിതിന് കെ. ടി., വാസുദേവന്‍ വി. യു., അസിസ്റ്റന്റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് - വിഷ്ണു എസ്. രാജൻ.