ബംഗളൂരു: രാജ്യത്തെ വന്‍കിട കരാറുകള്‍ ലക്ഷ്യമിട്ട് വിദേശ കുത്തകമ്പനികള് കടന്നു വരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കണ്ടുള്ള തയാറെടുപ്പുകള്‍ ഇവിടെയുള്ള കരാറുകാര്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍ എംപി എ.പി. അബ്ദുള്ളക്കുട്ടി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഗവ. കോണ്‍ട്രാക്ടേഴ്സ് ഇന്ത്യയുടെ കര്‍ണാടക സംസ്ഥാന ഘടകം രൂപവത്കരണയോഗം ശിവാജിനഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കേരളം ഇപ്പോഴും പുറകിലാണെന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരിലൊരുങ്ങുന്നത്. എന്നാല്‍ മട്ടന്നൂരിലെ ഈ വിമാനത്താവളത്തില്‍ നിന്ന് സമീപത്തെ പ്രധാന നഗരങ്ങളിലെത്താനുള്ള നാലു വരിപ്പാതയോ മെട്രോ ട്രെയിനടക്കമുള്ള സൗകര്യമോ ഇല്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രയോജനം പൂര്‍ണമായ തലത്തില്‍ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ചെയര്മാന് വര്‍ഗീസ് കണ്ണംവള്ളി അധ്യക്ഷത വഹിച്ചു. കേരള ഗവ കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ടി.എ. അബ്ദുള്‍ റഹ്മാന് ഹാജി മുഖ്യാതിഥിയായിരുന്നു. സി.എന്‍. റഷീദ്, വി. ബസവരാജ്, ശ്രീനിവാസ് റെഡ്ഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദേശ കുത്തക കമ്പനികളെ പ്രതിരോധിക്കാന്‍ കരാറുകാര്‍ പ്രാപ്തരാകണം: എ.പി. അബ്ദുള്ളക്കുട്ടി
11:11 PM Dec 22, 2017 | Deepika.com