+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ത​ന്യ​യു​മാ​യി വേ​ർ​പി​രി​യു​ന്നു; വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച് നി​ഹാ​രി​ക കൊ​നി​ഡേ​ല

തെ​ലു​ങ്ക് ന​ടി​യും ന​ട​ൻ നാ​ഗേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ളു​മാ​യ നി​ഹാ​രി​ക കൊ​നി​ഡേ​ല വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു. ബി​സി​ന​സ് സ്ട്രാ​ജി​സ്റ്റാ​യ ചൈ​ത​ന്യ ജൊ​ന​ല​ഗ​ഡ​യാ​യി​രു​ന്നു നി​ഹാ​രി​ക​യു​ടെ ഭ​ര
ചൈ​ത​ന്യ​യു​മാ​യി വേ​ർ​പി​രി​യു​ന്നു; വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച് നി​ഹാ​രി​ക കൊ​നി​ഡേ​ല

തെ​ലു​ങ്ക് ന​ടി​യും ന​ട​ൻ നാ​ഗേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ളു​മാ​യ നി​ഹാ​രി​ക കൊ​നി​ഡേ​ല വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു. ബി​സി​ന​സ് സ്ട്രാ​ജി​സ്റ്റാ​യ ചൈ​ത​ന്യ ജൊ​ന​ല​ഗ​ഡ​യാ​യി​രു​ന്നു നി​ഹാ​രി​ക​യു​ടെ ഭ​ര്‍​ത്താ​വ്.

ത​ങ്ങ​ൾ വേ​ർ​പി​രി​യു​ക​യാ​ണെ​ന്നും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും നി​ഹാ​രി​ക സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.



""ഞാ​നും ചൈ​ത​ന്യ​യും വേ​ര്‍​പി​രി​യു​ന്നു. പു​തി​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ അ​നു​ക​മ്പ കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​നി​ക്ക് പി​ന്നി​ല്‍ നെ​ടും​തൂ​ണാ​യി നി​ന്ന കു​ടും​ബ​ത്തി​നും കൂ​ട്ടു​കാ​ര്‍​ക്കും ന​ന്ദി. ദ​യ​വു ചെ​യ്ത് ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.'' നി​ഹാ​രി​ക കു​റി​ച്ചു.



2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു നി​ഹാ​രി​ക​യു​ടെ​യും ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. ഉ​ദ​യ​പൂ​രി​ലെ ഉ​ദ​യ് വി​ലാ​സ് കൊ​ട്ടാ​ര​ത്തി​ൽ വ​ച്ച് ന​ട​ന്ന അ​ത്യാ​ഢം​ബ​ര വി​വാ​ഹ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ‌​ടു​ത്ത​ത്. ഒ​രാ​ഴ്ച​യാ​ണ് വി​വാ​ഹാ​ഘോ​ഷം നീ​ണ്ടു​നി​ന്ന​ത്.



നി​ഹാ​രി​ക​യു​ടെ പി​താ​വ് നാ​ഗേ​ന്ദ്ര​ബാ​ബു തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത ന​ട​നും നി​ർ​മാ​താ​വു​മാ​ണ്. ന​ട​ൻ വ​രു​ൺ തേ​ജ​യാ​ണ് നി​ഹാ​രി​ക​യു​ടെ സ​ഹോ​ദ​ര​ൻ. ന​ട​ൻ​മാ​രാ​യ ചി​ര​ഞ്ജീ​വി, പ​വ​ൻ ക​ല്യാ​ൺ, അ​ല്ലു അ​ര്‍​ജു​ന്‍, രാം ​ച​ര​ണ്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം നി​ഹാ​രി​ക​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ്.



ക ​മാ​ന​സു, ഒ​രു ന​ല്ല നാ​ൾ പാ​ത്തു സൊ​ൽ​റേ​ൻ, ഹാ​പ്പി വെ​ഡ്ഡിം​ഗ്, സ​യ്റാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.