+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​വു​മൊ​ത്ത് യൂ​റോ​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സൂ​ര്യ; വീ​ഡി​യോ പ​ങ്കു​വ​ച്ച് ജ്യോ​തി​ക

കു​ടും​ബ​മൊ​ത്ത് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ന​ട​ൻ സൂ​ര്യ. ഇ​ത്ത​വ​ണ അ​വ​ധി​ക്കാ​ലം ചെ​ല​വി​ടു​ന്ന​തി​നാ​യി താ​രം തെ​രെ​ഞ്ഞ​ടു​ത്തി​രി​ക്കു​ന്ന​ത് ഡെ​ന്മാ​ർ​ക്കി​ന്‍റെ ത​
കു​ടും​ബ​വു​മൊ​ത്ത് യൂ​റോ​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സൂ​ര്യ; വീ​ഡി​യോ പ​ങ്കു​വ​ച്ച് ജ്യോ​തി​ക

കു​ടും​ബ​മൊ​ത്ത് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ന​ട​ൻ സൂ​ര്യ. ഇ​ത്ത​വ​ണ അ​വ​ധി​ക്കാ​ലം ചെ​ല​വി​ടു​ന്ന​തി​നാ​യി താ​രം തെ​രെ​ഞ്ഞ​ടു​ത്തി​രി​ക്കു​ന്ന​ത് ഡെ​ന്മാ​ർ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​ൻ ആ​ണ്.



ജ്യോ​തി​ക​യും മ​ക്ക​ളാ​യ ദി​യ​യും ദേ​വും താ​ര​ത്തി​ന് ഒ​പ്പ​മു​ണ്ട്. ജ്യോ​തി​ക​യാ​ണ് യാ​ത്ര​യു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​വ​ർ ന​ട​ത്തു​ന്ന ബോ​ട്ടിം​ഗും ട്ര​ക്കിം​ഗു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം.



മ​ക​ൻ ദേ​വി​ന്‍റെ ജ​ൻ​മ​ദി​ന​വും കോ​പ്പ​ൻ​ഹേ​ഗി​ലെ ഫാ​റോ ദ്വീ​പി​ലാ​ണ് താ​ര​കു​ടും​ബം ആ​ഘോ​ഷി​ച്ച​ത്.



ഡെ​ന്മാ​ർ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​ത്തു നി​ന്നും വി​മാ​ന​ത്തി​ലാ​ണ് ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര. അ​വി​ടം മു​ത​ലു​ള്ള വീ​ഡി​യോ​യാ​ണ് ജ്യോ​തി​ക പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.



ജീ​വി​ത​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ യാ​ത്ര​ക​ൾ ചെ​യ്യ​രു​ത്...​ജീ​വി​തം ന​മ്മ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ യാ​ത്ര ചെ​യ്യൂ...​എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ജ്യോ​തി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തി​ന​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.



ഫാ​റോ ദ്വീ​പി​ന്‍റെ സൗ​ന്ദ​ര്യം മു​ഴു​വ​നാ​യി ജ്യോ​തി​ക ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. സൂ​ര്യ​യ്ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി​യും വീ​ഡി​യോ​യി​ൽ മി​ന്നി​മാ​യു​ന്നു​ണ്ട്.

2006ലാ​ണ് തെ​ന്നി​ന്ത്യ​യി​ലെ പ്രി​യ​താ​ര​ങ്ങ​ളാ​യ സൂ​ര്യ​യും ജ്യോ​തി​ക​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 2007ലാ​ണ് മൂ​ത്ത​മ​ക​ൾ ദി​യ ജ​നി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നി​പ്പു​റം 2010ൽ ​ദി​യ​യ്ക്ക് കൂ​ട്ടാ​യി ദേ​വും എ​ത്തി.



വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത ജ്യോ​തി​ക 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ 36 വ​യ​തി​നി​ലേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.



ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന 'ക​ങ്കു​വാ'​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന സൂ​ര്യ​യു​ടെ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന കാ​ത​ൽ ദി ​കോ​ർ ആ​ണ് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ജ്യോ​തി​ക​യു​ടെ ചി​ത്രം.