കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സൗഹൃദ കുടുംബസമ്മേളനം ഡിസം. 13 ന് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കൊളോണ്‍ റ്യോസ്റാത്ത് സെന്റ് നിക്കോളാസ് പള്ളി ഹാളിൽ നടന്നു. പ്രൊവിൻസ് ചെയർമാൻ ജോസ് കുന്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രൊവിൻസ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ മുഖ്യാതിഥിയായ സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ സന്ദേശം നൽകി. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ്, യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡന്റ് ഗ്രിഗറി മേടയിൽ എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്ന് പ്രസംഗിച്ചു. സെബാസ്റ്റ്യൻ കരിന്പിൽ, സോമശേഖരപിള്ള, മാത്യു തൈപ്പറന്പിൽ, ജാൻസി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കാവ്യചൊൽക്കാഴ്ച, യുഗ്മഗാനം, ക്വിസ്, സിറ്റിംഗ് ഡാൻസ് തുടങ്ങിയ പരിപാടികൾക്കൊപ്പം ജാൻസി അലപിച്ച ന്ധജിമിക്കിക്കമ്മൽന്ധ ഗാനം സമ്മേളനത്തിന് കൊഴുപ്പേകി. ഫാ. ജോസ് വടക്കേക്കര സിഎംഐയ്ക്ക് ഡബ്ല്യുഎംസിയുടെ ക്രിസ്മസ് ഉപഹാരവും നൽകി. പ്രൊവിൻസ് ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു. കേരളീയ തനിമയിൽ ഒരുക്കിയ ക്രിസമസ് വിരുന്നോടെ പരിപാടികൾ സമാപിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ സമ്മേളനം 2018 ഓഗസ്റ്റ് 17 മുതൽ 19 വരെ ജർമനിയിലെ ക്വേണിംഗ്സ്വിന്റർ നഗരത്തിൽ നടക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ