+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​ട്ടിം​ഗി​നി​ടെ ഷാ​രു​ഖ് ഖാ​ന് പ​രി​ക്ക്; ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രുഖ് ഖാ​ന് പ​രി​ക്ക്. താ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ലോ​സ് ആ​ഞ്ച​ല​സി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഹോ​ളി​വ
ഷൂ​ട്ടിം​ഗി​നി​ടെ ഷാ​രു​ഖ് ഖാ​ന് പ​രി​ക്ക്; ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രുഖ് ഖാ​ന് പ​രി​ക്ക്. താ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

ലോ​സ് ആ​ഞ്ച​ല​സി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ലാ​ണ് താ​ര​ത്തി​ന്‍റെ മൂ​ക്കി​ന് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ വ​ച്ചു ത​ന്നെ ന​ട​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ന്നും പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നു​മി​ല്ലെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. ഷൂ​ട്ടിം​ഗി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ക്കി​ൽ നി​ന്നും ര​ക്തം വ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും തി​രി​കെ ഇ​ന്ത്യ​യി​ലെ​ത്തി​യ താ​രം ഇ​പ്പോ​ൾ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​ൻ ആ​ണ് ഷാ​രു​ഖി​ന്‍റെ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.