ബെർലിൻ: സാന്പത്തികമായി തകർന്നു കന്പനി തന്നെ ഇല്ലാതായ എയർബെർലിന്റെ സഹോദര സ്ഥാപനമായ നിക്കി എയറും കടക്കെണിയിലായി. പാപ്പരായ എയർബെർലിനെ ജർമൻ ലുഫ്ത്താൻസയും ഈസി ജെറ്റും കഴിഞ്ഞ ഒക്ടോബറിൽ പങ്കിട്ടെടുത്തതിന്റെ ബാക്കിപത്രമായി നിന്നിരുന്ന നിക്കിയും ഇപ്പോൾ കടക്കെണിയിൽ മുങ്ങുക മാത്രമല്ല പാപ്പർ ഹർജിയും നൽകിയിരിയ്ക്കയാണ്.
ലുഫ്ത്താൻസയുമായിട്ടുള്ള കരാർ തകർന്നതോടെയാണ് നിക്കി എയർലൈനും കടക്കെണിയിലായത്. നിക്കി ലുഫ്റ്റ്ഫാർട്ട് ജിഎംബിഹയാണ് ബെർലിനിലെ ഷാർലോട്ടൻബർഗ് ജില്ലാ കോടതിയിൽ പാപ്പർ ഹർജി നൽകിയിരിയ്ക്കുന്നത്. നിക്കിയുടെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. 7,60,000 ടിക്കറ്റുകൾ അസാധുവാക്കപ്പെടുകയും 60,000 യാത്രക്കാർ ദുരിതത്തിലുമായി.
ഓസ്ട്രിയൻ എയർലൈനായ നിക്കി മുൻ ഫോർമുല വണ്‍ താരമായ നിക്കി ലൗഡ 2004ലാണ് സർവീസ് തുടങ്ങിയത്. അതിനു ശേഷം കോണ്ഡോറുമായി കരാറുണ്ടാക്കി സർവീസ് നടത്തിയെങ്കിലും സാന്പത്തിക ബാധ്യതയെ തുടർന്ന് എയർബെർലിൻ കന്പനി വാങ്ങി. നിക്കിയുടെ പേരു നിലനിർത്തിക്കൊണ്ട് 2011ൽ എയർബെർലിന്റെ സബ്സിഡിയറി കന്പനിയാക്കി മാറ്റി. എന്നാലിപ്പോൾ എയർബെർലിന്റെ ഉടമസ്ഥരായി ലുഫ്ത്താൻസയും ഈസി ജെറ്റും വന്നപ്പോൾ നിക്കിയ്ക്ക് സ്വന്തം മുഖം നഷ്ടപ്പെടുക മാത്രമല്ല 1000 ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടുമെന്നുറപ്പായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ