വിയന്ന: ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിന് പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയൻ പ്രൊവിൻസ് സ്വീകരണം നൽകി. പിഎംഎഫ് ഓസ്ട്രിയൻ പ്രസിഡന്റ് തോമസ് ഇലഞ്ഞിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് കുര്യൻ മനിയാനിപുറത്ത്, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെന്പർ ജോർജ് പടിക്കകുടി, യൂറോപ്യൻ കോർഡിനേറ്റർ ജോളി തുരുത്തുമ്മൽ, ഓസ്ട്രിയൻ വൈസ് പ്രസിഡന്റ് ജോസ് തോമസ് നിലവൂർ, സെക്രട്ടറി രഞ്ജിത്ത് കുറുപ്പ് മെന്പർമാരായ ബാബു തെക്കിനേൻ, ശെൽവിൻ കൈലാത്ത്, ഷീന തുടങ്ങിവർ പങ്കെടുത്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ ജോർജ് മാർപാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിഎംഎഫ് നേതാക്കളുമായി പങ്കുവച്ചു.
നവംബർ 27 മുതൽ ഡിസംബർ 2 വരെ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായുടെ ദക്ഷിണേഷ്യൻ (മ്യാൻമർ, ബംഗ്ലാദേശ്) സന്ദർശനത്തിൽ മാധ്യമ സംഘത്തിലെ ഇൻഡ്യയിൽ നിന്നുള്ള ഏകപ്രതിനിധിയായിരുന്ന ജോർജ് കള്ളിയലിൽ ഇറ്റലി, സ്വിറ്റ്സർലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് വിയന്നയിലെത്തിയത്. വിയന്നയിലെ യുഎന്നിന്റെയും അറ്റമിക് എനർജി ഏജൻസിയുടെയും (ഐഎഇഎ) ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം ഈ മാസം 13 ന് നാട്ടിലേയ്ക്കു തിരിച്ചുപോകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ