സൂറിച്ച്. സ്വിറ്റ്സർലൻഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൂറിച്ചിൽ മാർച്ച് 10ന് ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണം ഒരുക്കും. ഈ സംവാദ സദസിന് അനുബന്ധമായി ഒരുക്കിയ വെബ് സൈറ്റിന്റെ പ്രകാശനം നടന്നു. ചങ്ങാതിക്കൂട്ടാംഗമായ ഫൈസൽ കാച്ചപിള്ളിയാണ് വെബ് ഡിസൈൻ ചെയ്തത്. www.changathi.ch എന്നാണ് വെബ്സൈറ്റിന്റെ നാമം. ടോം കുളങ്ങരയാണ് കൂട്ടായ്മയുടെ അഡ്മിൻ.
മലയാള ഭാഷയിലുള്ള സംവാദങ്ങളും ചർച്ചകളുമായി സദസുകൾ ഒരുക്കുന്ന കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടിയാണ് ഇളയിടം മാഷിന്റെ പ്രഭാഷണം. ഇളയിടം മാഷിന്റെ ആദ്യ യൂറോപ്യൻ സന്ദർശനവുമാണിത്. കൂടുതൽ വിവരങ്ങൾക്ക് www.changathi.ch എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ