ഡബ്ലിൻ: രാത്ഡ്രം സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് ചർച്ചിൽ എല്ലാം മൂന്നാം വെള്ളിയാഴ്ചയും നടത്തിവരുന്ന നൈറ്റ് വിജിൽ ആറാംവർഷത്തിലേക്ക്. ഡിസംബർ 15 വെള്ളിയാഴ്ച നൈറ്റ് വിജിൽ അഞ്ചാംവാർഷികം ആഘോഷിക്കുന്നു. സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനിൽ നിയമിതനായ ക്ലമന്റ്പടത്തിപ്പറന്പിൽ അച്ചനു അന്നേദിവസം സ്വീകരണം നൽകുന്നു. വൈകിട്ട് ഏഴിനു ആരംഭിച്ചു 11ന് സമാപിക്കുന്ന നൈറ്റ് വിജിലിൽ വിശു. കുർബാന, ആരാധന, നൊവേന തുടങ്ങിയ ശുശ്രൂഷകൾക്ക് ക്ലമന്റ് അച്ചൻ നേതൃത്വം നൽകുന്നു. ഏവരേയും ഈ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് സിൽജു 0863408825, ജിമ്മി 0899654293
കൂടുതൽ വിവരങ്ങൾക്ക് സിൽജു 0863408825, ജിമ്മി 0899654293