സൂറിച്ച്: ചെറുകാട് ക്രിയേഷൻസിന്റെ പുതിയ ആൽബമായ 'സത്യനാദം' യുഎസ്എ, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളിൽനിന്നും ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. യൂറോപ്യൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിറിയക് ചെറുകാടാണ് ഈ സംരംഭത്തിന് പിന്നിൽ.
കടകളിലൂടെ ചെയ്യാതെ സ്വകാര്യ വിതരണം വഴി മാത്രം ഏകദേശം 10.000 സിഡി കോപ്പിയോളം മൂന്നുമാസം കൊണ്ട് വിൽക്കാൻ സാധിക്കുക എന്നത് നിസാര കാര്യമല്ല. ഇതിനു മലയാളികളുടെ ശക്തമായ പിന്തുണ ലഭിച്ചു.
ഓർക്കസ്ട്രേഷന്റെ മികവും അതുപോലെതന്നെ കർണാടക സംഗീതത്തിന്റെ ആസ്വാധ്യകതയും ഈ ആൽബത്തിന്റെ പ്രത്യേകതകളാണ്. സത്യനാദത്തിൻ ഉറവിടമേ... മഹിതേ മാനസ..,ത്രിത്വയ്ക ദൈവമേ..., എന്റെ ദൈവം..., ജയജയ താതാ...., ശ്രീജ പാടിയ പുലരി മഞ്ഞിൻ എന്നീ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല.
ഭക്തിഗാനങ്ങൾ പൊതുവേ കേൾക്കാൻ താൽപര്യമില്ലാത്ത പ്രവാസി മലയാളികൾപോലും ചെറുകാട് ക്രിയേഷൻസിന്റെ ആൽബങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് സിറിയക് പറഞ്ഞു. ആൽബത്തിന്റെ പുതിയ റീപ്രിന്റ് വേണ്ടിവന്നു . ജർമ്മിനിയിൽ കാസറ്റിന്റെ പ്രകാശനത്തിന് മുൻപേ വളരെയധികം കോപ്പികൾ വിറ്റുപോയി. പുതിയ ആൽബത്തിന്റെ ഉദ്ഘാടനം ജൂലൈ അവസാനവാരത്തിൽ ഗ്ലോബൽ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) വാർഷിക സമ്മേളനത്തിലാണ് നടത്തിയത്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ