ബംഗളൂരു: കെഎന്‍എസ്എസ് മത്തിക്കരെ കരയോഗ അംഗങ്ങൾക്കു വേണ്ടിയുള്ള കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന് ജെ.പി പാർക്ക് മൈതാനിയിൽ നടന്നു. രാവിലെ 8.30ന് ആരംഭിച്ച മത്സരങ്ങൾ കെഎന്‍എസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എം.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
കെഎന്‍എസ്എസ് ട്രഷറർ വി. വിജയൻ, പിആർഒ കൃഷ്ണൻ നന്പ്യാർ, മഹിളാ കണ്‍വീനർ രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി. മുതിർന്ന പൗര·ാർക്ക് പ്രത്യേക മത്സരങ്ങൾ ഉണ്ടായിരുന്നു. അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു. ജനറൽ കണ്‍വീനർ സി. ജയകൃഷ്ണൻ, സ്പോർട്സ് കണ്‍വീനർ പി.സുരേന്ദ്രൻ, ഫിനാൻസ് കണ്‍വീനർ സുധീർ മോഹൻ, മഹിളാ സെക്രട്ടറി കെ. വി. തങ്കമണി, ജോയിന്റ് സെക്രട്ടറി സംഗീത ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നു രാവിലെ ഒന്‍പതു മുതൽ കരയോഗം അംഗങ്ങൾക്കു വേണ്ടി ചെസ്, കാരംസ് തുടങ്ങിയ ഇൻഡോർ മത്സരങ്ങൾ സംഘടിപ്പിക്കും.
കെഎന്‍എസ്എസ് മത്തിക്കരെ കായികദിനം
08:49 PM Dec 12, 2017 | Deepika.com