ബെർലിൻ: ജർമനിയിലെ ഒരു ഗ്രാമം 140,000 യൂറോയ്ക്ക് ലേലം ചെയ്തു. ആൽവൈൻ എന്ന ഗ്രാമം വാങ്ങാൻ താത്പര്യം കാണിച്ചത് ഒരേയൊരാൾ മാത്രം. 20 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പഴയ പൂർവ ജർമനിയിലെ ഈ ചെറിയ ഗ്രാമത്തിൽ ഇപ്പോൾ ഏറെയും ഒഴിഞ്ഞു കിടക്കുന്ന വീടുകളാണ്. ആളുള്ള വീടുകളിലും ഏറെയും വാർധക്യത്തിലെത്തിയവർ.
ടെലിഫോണ്‍ വഴി ലേലം വിളിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2000ത്തിൽ പ്രതീകാത്മകമായി ഒരു ഡ്യൂഷെമാർക്കിന് സ്വകാര്യ നിക്ഷേപകർക്കു വിറ്റ ഗ്രാമമാണിത്. ഗ്രാമത്തിലുള്ള 12 കെട്ടിടങ്ങളും ഷെഡുകളും ഗാരേജുകളും എല്ലാം അടക്കമാണ് വിൽപ്പന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ