+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘മാരിവില്ലിൻ ഗോപുരങ്ങൾ’ ചിത്രീകരണം പൂർത്തിയായി

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നിർമിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ
‘മാരിവില്ലിൻ ഗോപുരങ്ങൾ’ ചിത്രീകരണം പൂർത്തിയായി

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നിർമിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളുടെ ചിത്രീകരണം പൂർത്തിയായി.

52 ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസാഗറും ഒത്തുചേരുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഉണ്ട്.

കോക്കേഴ്സ് നിർമിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ 'സമ്മർ ഇൻ ബെത്‌ലഹേമിലെ ഏറെ ജനശ്രദ്ധ നേടിയ മാരിവില്ലിൻ ഗോപുരങ്ങൾ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിന്‍റെപേരായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രമോദ് മോഹൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ കോ-ഡയറക്ടറും.

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ഠ് ഉമേഷ്, ജോണി ആന്‍റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവ കവികളിൽ ശ്രദ്ധേയനായ വിനായക് ശശികുമാറിന്‍റേതാണ് വരികൾ.

ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.