+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൂ​വെ​ള്ള ഗൗ​ണി​ൽ സു​ന്ദ​രി​യാ​യി അ​ഹാ​ന; വി​വാ​ഹ​മോ​യോ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി അ​ഹാ​ന​കൃ​ഷ്ണ​യു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൂ​വെ​ള്ള ഗൗ​ണി​ൽ അ​തി​സു​ന്ദ​രി​യാ​യി താ​രം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഏ​വ​രു
തൂ​വെ​ള്ള ഗൗ​ണി​ൽ സു​ന്ദ​രി​യാ​യി അ​ഹാ​ന; വി​വാ​ഹ​മോ​യോ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി അ​ഹാ​ന​കൃ​ഷ്ണ​യു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൂ​വെ​ള്ള ഗൗ​ണി​ൽ അ​തി​സു​ന്ദ​രി​യാ​യി താ​രം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്.



താ​ര​ത്തി​ന്‍റെ വി​വാ​ഹ​മാ​യോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ഒ​രു ബ്രൈ​ഡ​ൽ ഫോ​ട്ടോ​ഷൂ​ട്ട് മാ​ത്ര​മാ​ണെ​ന്ന് അ​ഹാ​ന പ​റ​യു​ന്നു.



ഓ​ർ​കി​ഡ്‌ ഡി​സൈ​ൻ ബൈ ​അ​നു എ​ന്ന വ​സ്ത്ര​ബ്രാ​ൻ​ഡ് ആ​ണ് താ​രം ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്റ്റിം​ബോ​ക്സ്‌​സ്റ്റോ​റീ​സാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ക്ക​പ്പ് ബ്ര​ഹ്മ ഹെ​യ​ർ ആ​ൻ​ഡ് മേ​ക്ക​പ്പ്.



ഫു​ള്‍ ലെം​ഗ്ത് ഗൗ​ണി​ന് ഡീ​പ് ട്രാ​ൻ​സ്പെ​ര​ന്‍റ് വി ​നെ​ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്റ്റോ​ൺ വ​ർ​ക്കു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ഗൗ​ൺ. കൈ​യി​ല്‍ മ​നോ​ഹ​ര​മാ​യൊ​രു ഫ്‌​ള​വ​ര്‍ ബൊ​ക്ക​യും ന​ൽ​കി​യ​പ്പോ​ൾ സൈ​റ്റ​ൽ പൂ​ർ​ണ​മാ​യി. സ്റ്റോ​ണ്‍ ക​മ്മ​ലും മൂ​ക്കു​ത്തി​യും ന​ടി​യെ കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​ക്കി.



ചി​ത്ര​ത്തി​ന് താ​ഴെ വി​വാ​ഹ​മാ​യോ എ​ന്നാ​ണ് ചോ​ദ്യ​ങ്ങ​ൾ. എ​ന്നാ​ൽ വി​വാ​ഹ​മ​ല്ല ഒ​രു​ങ്ങി ന​ട​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണ് താ​നെ​ന്നും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​ഹാ​ന കു​റി​ച്ചു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ച്ച അ​ടി എ​ന്ന ചി​ത്ര​മാ​ണ് അ​ഹാ​ന നാ​യി​ക​യാ​യി തി​യ​റ്റ​റി​ലെ​ത്തി​യ അ​വ​സാ​ന​ചി​ത്രം. ഷൈ​ൻ ടോം ​ചാ​ക്കോ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ലും അ​ഹാ​ന അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു.