മെഡിക്കൽ ക്യാന്പ്

09:21 PM Dec 11, 2017 | Deepika.com
ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത്വെസ്റ്റ്, രാമയ്യ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാന്പ് ചിക്കബിദിരക്കല്ല് ഗവണ്‍മെൻറ് സ്കൂളിൽ സംഘടിപ്പിച്ചു. ഡോ. സൗമ്യ ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്‍റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.കെ. കുട്ടി, എം.വി. വിജയൻ, മധു, ബാലചന്ദ്രൻ, ഹരികൃഷ്ണൻ, സഹദേവൻ, ഉണ്ണികൃഷ്ണപിള്ള, രാമകൃഷ്ണ ഉണ്ണി, മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ എന്നിവർ നേതൃത്വം നല്കി. 350 പേർ ക്യാന്പിന്‍റെ സേവനം പ്രയോജനപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.