ഏറെ ഓമനിച്ച് വളർത്തിയ നായയുടെ മുഖം കൈയിൽ പച്ച കുത്തി ജയറാമിന്റെ മകൾ മാളവിക. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വളർത്തുനായ മെസിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് മാളവിക സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും ഒപ്പം ഒരു നീണ്ട കുറിപ്പും പങ്കുവച്ചത്.
ഇപ്പോൾ നായയുടെ ഓർമയ്ക്കായി കൈയിൽ പച്ച കുത്തിയിരിക്കുന്ന ചിത്രമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.
ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാനായി എനിക്ക് കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല.
മെസി, നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല. നീ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചത്. സമാധാനമായി ഉറങ്ങൂ.
എന്നെങ്കിലും മറ്റൊരു ലോകത്ത് നമ്മൾ വീണ്ടും കാണുമെന്ന് ഉറപ്പു നൽകുന്നു. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു.
അതുവരെ എന്റെ മാലാഖ ഉറങ്ങുക. വളർത്തുനായ മെസിയുടെ വിയോഗത്തിൽ മാളവിക കുറിച്ചത് ഇങ്ങനെയാണ്. മെസ്സിയോടൊപ്പമുള്ള നിരവധി ചിത്രങ്ങളും മാളവിക അന്ന് പങ്കുവച്ചിരുന്നു.