+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിലെ ദരിദ്ര കുടുംബങ്ങൾക്ക് ക്രിസ്മസ് ബോണസ് നൽകും

പാരീസ്: രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് ക്രിസ്മസ് ബോണസ് നൽകുന്ന പതിവ് ഫ്രാൻസ് തുടരും. ഈ വർഷം 25 ലക്ഷം പേർക്കായി അന്പതു കോടി യൂറോയാണ് നൽകുന്നത്.പ്രൈം ഡി നോയൽ എന്നറിയപ്പെടുന്ന ബോണസ് വ്യക്
ഫ്രാൻസിലെ ദരിദ്ര കുടുംബങ്ങൾക്ക് ക്രിസ്മസ് ബോണസ് നൽകും
പാരീസ്: രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് ക്രിസ്മസ് ബോണസ് നൽകുന്ന പതിവ് ഫ്രാൻസ് തുടരും. ഈ വർഷം 25 ലക്ഷം പേർക്കായി അന്പതു കോടി യൂറോയാണ് നൽകുന്നത്.

പ്രൈം ഡി നോയൽ എന്നറിയപ്പെടുന്ന ബോണസ് വ്യക്തികൾക്ക് 152.45 യൂറോയും കുട്ടികളുള്ള കുടുംബങ്ങൾക്ക് 320.14 യൂറോയും വീതമാണ് ലഭിക്കുക.

സോഷ്യലിസ്റ്റ് പ്രതിനിധി ലയണൽ ജോസ്പിൻ പ്രധാനമന്ത്രിയായിരിക്കുന്പോൾ 1988ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. വിവിധ സർക്കാർ ആനുകൂല്യങ്ങൾ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരെയാണ് ഇതു നൽകാൻ തെരഞ്ഞെടുക്കുക.

അതേസമയം, മൂന്നു വർഷമായി ഈ തുകയിൽ വർധന വരുത്താത്തത് പല സംഘടകളുടെയും പ്രതിഷേധത്തിനു കാരണമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ