കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ചാവേര്‍.
കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വർഗീസും അര്ജുൻ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ഛായാഗ്രഹണം ജിന്റോ ജോർജ് എഡിറ്റർ നിഷാദ് യൂസഫ്. സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ.,
സംഘട്ടനം സുപ്രീം സുന്ദർ, വി എഫ് എക്സ് ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, ഡിസൈൻസ് മക്ഗുഫിൻ, പി.ആർ ആൻഡ് മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.