+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോളണ്ട് പ്രധാനമന്ത്രി രാജിവച്ചു

വാഴ്സ: പ്രതിപക്ഷം പാർലമെന്‍റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു തൊട്ടു പിന്നാലെ പോളണ്ടിന്‍റെ പ്രധാനമന്ത്രി ബീറ്റ് സിഡ്ലോ രാജിവച്ചു. ധനമന്ത്രി മാറ്റ്യൂസ് മോറാവീക്കി പകരം പ്രധാനമന്ത്രിയാ
പോളണ്ട് പ്രധാനമന്ത്രി രാജിവച്ചു
വാഴ്സ: പ്രതിപക്ഷം പാർലമെന്‍റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു തൊട്ടു പിന്നാലെ പോളണ്ടിന്‍റെ പ്രധാനമന്ത്രി ബീറ്റ് സിഡ്ലോ രാജിവച്ചു. ധനമന്ത്രി മാറ്റ്യൂസ് മോറാവീക്കി പകരം പ്രധാനമന്ത്രിയാകും.

അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാരിനു സാധിച്ചെങ്കിലും പാർട്ടി നേതാവ് ജാരോസ്ലോ കാസിൻസ്കിക്ക് പ്രധാനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നാണ് സൂചന. രണ്ടു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ കൂടുതൽ ശക്തനായ നേതാവ് ആവശ്യമാണെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തിയത്.

അതേസമയം ലോ ആൻഡ് ജസ്റ്റീസ് പാർട്ടിയിലെ അടിയൊഴുക്കുകളാണ് നേതൃമാറ്റത്തിനു കാരണമെന്ന് പാർട്ടി വക്താവ് ബീറ്റ മാസുരേകെ സ്ഥിരീകരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ