ബംഗളൂരു: ബിഎംടിസി ബസുകളിൽ വനിതകൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഇനി പിങ്ക് നിറത്തിൽ. സംവരണ സീറ്റുകൾ തിരിച്ചറിയാനാണ് വ്യത്യസ്തമായ നിറം നല്കിയത്. സ്ത്രീകളുടെ സംവരണസീറ്റുകൾ പുരുഷന്മാർ കൈയേറുന്നുവെന്ന തരത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരക്കാരെ തിരിച്ചറിയാൻ സീറ്റുകളുടെ നിറം മാറ്റിയതെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.
പുതുതായി നിരത്തിലിറക്കുന്ന ബസുകളുടെ സീറ്റുകളാണ് പിങ്ക് ആക്കി മാറ്റുന്നത്. നിലവിൽ സർവീസ് നടത്തുന്ന ബസുകൾക്ക് അറ്റകുറ്റപ്പണികൾ ചെയ്യുന്ന സമയത്ത് സീറ്റിന്റെ നിറം മാറ്റും. കർണാടക ആർടിസി ബസുകളിലും മറ്റ് കോർപറേഷനുകളിലും വരുംദിവസങ്ങളിൽ പുതിയ നിർദേശം നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
പിങ്ക് നിറമണിഞ്ഞ് വനിതാ സീറ്റുകൾ
05:35 PM Dec 09, 2017 | Deepika.com