ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി. മികച്ച ആക്ഷൻ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായകൻ അഷ്ക്കർ സൗദാനാണ്.
ലഷ്മി റായ്, ഇനിയ, പത്മരാജ് രതീഷ്, ഇർഷാദ്, കോട്ടയം നസീർ, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. എ.കെ. സന്തോഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. നിർമാണ നിർവഹണം- അനീഷ് പെരുമ്പിലാവ്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും ചെന്നൈയിലുമായി ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്.