+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെക്കൻ ടിറോളുകാർക്ക് ഇരട്ട പൗരത്വം നൽകാനുള്ള ഓസ്ട്രിയൻ നീക്കത്തിനെതിരെ നിയമ വിദഗ്ധർ

വിയന്ന: തെക്കൻ ടിറോമുകാർക്ക് ഓസ്ട്രിയൻ പൗരത്വം നൽകുന്നതിനെതിരെ നിയമ വിദഗ്ധർ രംഗത്തുവന്നു. നിലവിൽ ഇറ്റലിയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണ് തെക്കൻ ടിറോൾ. ഇവിടുത്തെ ജനസംഖ്യയിൽ 63 ശതമാനം പേർ ജർമൻ ഭാഷാ സംസാ
തെക്കൻ ടിറോളുകാർക്ക് ഇരട്ട പൗരത്വം നൽകാനുള്ള  ഓസ്ട്രിയൻ  നീക്കത്തിനെതിരെ നിയമ വിദഗ്ധർ
വിയന്ന: തെക്കൻ ടിറോമുകാർക്ക് ഓസ്ട്രിയൻ പൗരത്വം നൽകുന്നതിനെതിരെ നിയമ വിദഗ്ധർ രംഗത്തുവന്നു. നിലവിൽ ഇറ്റലിയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണ് തെക്കൻ ടിറോൾ. ഇവിടുത്തെ ജനസംഖ്യയിൽ 63 ശതമാനം പേർ ജർമൻ ഭാഷാ സംസാരിക്കുന്നവരും 23 ശതമാനം പേർ ഇറ്റാലിയൻ സംസാരിക്കുന്നവരും 4 ശതമാനം ലാറ്റിൻ സംസാരിക്കുന്നവരുമാണ്.

മുനിസിപ്പാലിറ്റികളാകട്ടെ ജർമൻ ഭൂരിപക്ഷം 108 ഉം ലാറ്റിൻ ഭൂരിപക്ഷം 8 ഉം ഇറ്റാലിയൻ ഭൂരിപക്ഷം 5 ഉം ആണ്.

ഒന്നാം ലോക മഹായുദ്ധത്തിനുശേഷമാണ് ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന തെക്കൾ ടിറോളിനെ ഇറ്റലിയോട് കൂട്ടിച്ചേർത്തത്. വടക്കും കിഴക്കും ടിറോമുകൾ ഇപ്പോഴും ഓസ്ട്രിയയുടെ ഭാഗമാണ്.

എന്നാൽ തെക്കൻ ടിറോമുകാർക്ക് പൗരത്വം നൽകുവാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധൻ വാർട്ടർ ഓബ് വെക്സർ വിലയിരുത്തുന്നു. നിയമപരമായി ഇരട്ട പൗരത്വത്തിന് തടസമൊന്നുമില്ലെങ്കിലും പ്രായോഗിക തടസങ്ങൾ ഏറെയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത് ടിറോളിലെ ക്രമസമാധാനം തകർക്കുമെന്നും ഇറ്റലി ഓസ്ട്രിയൻ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇരട്ട പൗരത്വം യൂറോപ്യൻ നിയമങ്ങളുടെ പരോക്ഷമായ ലംഘനമാണ്. ഇത് തെക്കൻ ടിറോമുകാർക്ക് അനുവദിക്കുന്പോൾ ഓസ്ട്രിയയിലെ തുർക്കികൾക്കും ഇതനുവദിക്കേണ്ടി വരും. നിലവിൽ തുർക്കികൾ ഇരട്ട പൗരത്വം സൂക്ഷിക്കുന്നതിന് ഓസ്ട്രിയ എതിരാണ്. തന്നെയുമല്ല, ഓസ്ട്രിയയിൽ നിന്ന് യുദ്ധാനന്തരം മറ്റ് രാജ്യങ്ങളുടെ ഭാഗമായവർക്കും ഈ ആനുകൂല്യം നൽകേണ്ടി വരും.

ഓസ്ട്രിയൻ പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം എന്ന നിയമവും പ്രശ്നങ്ങൾക്ക് കാരണമാകും. ഇതനുസരിച്ച് (ഇറ്റലിയിൽ നിലവിലുള്ള) തെക്കൻ ടിറോമുകാർ ഓസ്ട്രിയൻ സൈന്യത്തിൽ പ്രവർത്തിക്കേണ്ടി വരും. തന്നെയുമല്ല, വോട്ടവകാശവും ലഭിക്കും. ഇതിന് ഭരണഘടനാ ഭേദഗതി ചെയ്യേണ്ടി വരും. ഇക്കാരണങ്ങളാൽ ഇരട്ട പൗരത്വത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ