+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു; പിന്നീട് ഒഴിവാക്കി

ബാലതാരമായി സിനിമയിലും സീരിയലിലും എത്തിയ ശാലിൻ സോയ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിൻ തിളങ്
സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു; പിന്നീട് ഒഴിവാക്കി

ബാലതാരമായി സിനിമയിലും സീരിയലിലും എത്തിയ ശാലിൻ സോയ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിൻ തിളങ്ങിയിട്ടുണ്ട്.

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകിയുമാണ് താരം. അവതാരക, സംവിധായക എന്നിങ്ങനെയും ശാലിൻ കഴിവ് തെളിയിച്ചു. മലയാളത്തിൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.

സിനിമയിൽ നിന്നുണ്ടായ ഒരു മോശം അനുഭവം അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് ശാലിൻ. ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്. തമിഴ് സിനിമയിൽ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു.

"അവർ ആ സിനിമയിലേക്ക് എന്നെകാസ്റ്റ് ചെയ്തു. അതിന്‍റെ സംവിധായകനും ഡിഒപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു. നായിക വേഷമായിരുന്നു. ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കൈയടിച്ചൊക്കെയാണ് എന്നെ വിട്ടത്. കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വർക്ക്ഔട്ടിൽ സഹായിക്കാൻ അവർ തന്നെ ഒരു ട്രെയ്നറിനെയും വച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു.

പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. പക്ഷേ അവർ പിന്നീട് വിളിച്ചില്ല. അവരെ കോൺടാക്ട് ചെയ്യാനും ഒരു നിവൃത്തി ഉണ്ടായിരുന്നില്ല. ഒടുവിൽ അതിലെ ഒരു നടൻ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോൾ അവർക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുകപോലും ചെയ്യാതെ ഒഴിവാക്കി. ഞാൻ അന്ന് ഒരുപാട് കരഞ്ഞു'- ശാലിൻ പറഞ്ഞു.