ഗായിക സിത്താര കൃഷ്ണകുമാറിന് ജൻമദിനാശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ് കുറിച്ചിരിക്കുന്ന എഴുത്താണ് ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. സിത്തുവിനെക്കുറിച്ച് എന്തെഴുതുമെന്ന് ഒരുപാട് ആലോചിച്ചെന്നും ഒന്നാം ക്ലാസ് മുതൽ സിത്തുവായിരുന്നു തന്റെ റോൾ മോഡലെന്നും വിധു പറയുന്നു.
സിത്തു... ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാൻ. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം?
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോൾ മോഡൽ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജിൽ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്.
എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേൽ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയൻ - വിധു പ്രതാപ്. വിധു കുറിച്ചു.
എടാ വിധുചേട്ടാ....ലവ് യു എന്നാണ് കുറിപ്പിന് സിത്താര മറുപടി നൽകിയിരിക്കുന്നത്. വിധുവും സിത്താരയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരും തമ്മിലുള്ള കോംബോ ആരാധകർ ആസ്വാദിക്കാറുമുണ്ട്. പാട്ടിനപ്പുറമുള്ള ഇരുവരുടെയും തമാശകളും പ്രശസ്തമാണ്.