+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ചാ​ക്കോ ബോ​ബ​നും മ​ഡോ​ണ​യും; പ​ദ്മി​ന​യി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സെ​ന്ന ഹെ​ഗ്ഡേ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ദ്മി​നി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ഇ​പ്പോ​ൾ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി മു​ന്നേ​റു​ന്ന​ത്. മ​ഡോ​ണ സെ​ബാ​സ്റ്റ്
കു​ഞ്ചാ​ക്കോ ബോ​ബ​നും മ​ഡോ​ണ​യും; പ​ദ്മി​ന​യി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സെ​ന്ന ഹെ​ഗ്ഡേ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ദ്മി​നി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ഇ​പ്പോ​ൾ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി മു​ന്നേ​റു​ന്ന​ത്. മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ ചാ​ക്കോ​ച്ച​നൊ​പ്പം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ടി​റ്റോ പി.​ത​ങ്ക​ച്ച​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​യ്ക്സ് ബി​ജോ​യി​യാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ച്ചി​ൻ വാ​ര്യ​റാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.



ചി​ത്ര​ത്തി​ൽ മൂ​ന്ന് നാ​യി​ക​മാ​രാ​ണു​ള്ള​ത്.​അ​പ​ർ​ണ ബാ​ല​മു​ര​ളി, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രാ​ണ് മ​റ്റു നാ‌​യി​ക​മാ​ർ. തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം, 1744 വൈ​റ്റ് ഓ​ൾ​ട്ടോ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സെ​ന്ന ഹേ​ഗ്ഡെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ദ്മി​നി.

ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ വ​ർ​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ദീ​പു പ്ര​ദീ​പാ​ണ് പ​ദ്മി​നി​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

മാ​ള​വി​ക മേ​നോ​ൻ, ആ​തി​ഫ് സ​ലിം, സ​ജി​ൻ ചെ​റു​ക​യി​ൽ, ഗ​ണ​പ​തി, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, സീ​മ ജി. ​നാ​യ​ർ, ഗോ​കു​ല​ൻ, ജെ​യിം​സ് ഏ​ലി​യ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. പ​ദ്മി​നി ഒ​രു ന​ർ​മ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും എ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം-​ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ, സം​ഗീ​തം-​ജേ​യ്ക്സ് ബി​ജോ​യ്, എ​ഡി​റ്റ​ർ-​മ​നു ആ​ന്‍റ​ണി, പ്രൊ​ഡ​ക്‌​ഷ​ൻ കോ​ൺ​ട്രോ​ള​ർ- മ​നോ​ജ് പൂ​ങ്കു​ന്നം, ക​ലാ​സം​വി​ധാ​നം-​അ​ർ​ഷാ​ദ് ന​ക്കോ​ത്,

വ​സ്ത്രാ​ല​ങ്കാ​രം-​ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ്-​ര​ഞ്ജി​ത് മ​ണ​ലി​പ​റ​മ്പി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- വി​നീ​ത് പു​ല്ലൂ​ട​ൻ, സ്റ്റി​ൽ​സ്- ഷി​ജി​ൻ പി .​രാ​ജ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- യെ​ല്ലോ​ടൂ​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്- ഡ​യ​റ​ക്ട​ർ​സ് വി​ഷ്ണു ദേ​വ്, ശ​ങ്ക​ർ ലോ​ഹി​താ​ക്ഷ​ൻ,

ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് –പി​ആ​ർ-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, മീ​ഡി​യ പ്ലാ​നിം​ഗ്–​മാ​ർ​ക്ക​റ്റിം​ഗ് ഡി​സൈ​ൻ പ​പ്പെ​റ്റ് മീ​ഡി​യ.