+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വവർഗ വിവാഹത്തിന് ഓസ്ട്രിയൻ സുപ്രീം കോടതിയുടെ പച്ചക്കൊടി

ബെർലിൻ: സ്വവർഗ പ്രേമികൾക്ക് പരസ്പരം വിവാഹം കഴിക്കാൻ ഓസ്ട്രിയൻ സുപ്രീം കോടതി അനുമതി നൽകി. 2019 മുതലാണ് ഉത്തരവിന് പ്രാബല്യം.സ്വവർഗ വിവാഹങ്ങൾ തടയുന്നത് വിവേചനപരമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തി
സ്വവർഗ വിവാഹത്തിന് ഓസ്ട്രിയൻ സുപ്രീം കോടതിയുടെ പച്ചക്കൊടി
ബെർലിൻ: സ്വവർഗ പ്രേമികൾക്ക് പരസ്പരം വിവാഹം കഴിക്കാൻ ഓസ്ട്രിയൻ സുപ്രീം കോടതി അനുമതി നൽകി. 2019 മുതലാണ് ഉത്തരവിന് പ്രാബല്യം.

സ്വവർഗ വിവാഹങ്ങൾ തടയുന്നത് വിവേചനപരമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതിനകം 15 യൂറോപ്യൻ രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകിക്കഴിഞ്ഞു. 2001ൽ നെതർലൻഡ്സാണ് ഇതിനു തുടക്കം കുറിച്ചത്.

സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനെത്തുടർന്ന് 2009ൽ രണ്ടു യുവതികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി പ്രസ്താവം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ