+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോമിൽ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാൾ ആഘോഷിച്ചു

റോം: റോമിലെ കേരള റീജണ്‍ ലാറ്റിൻ കത്തോലിക്കാ ഇടവക തങ്ങളുടെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാൾ ആഘോഷിച്ചു. ഡിസംബർ മൂന്നിന് കോളേജ് ജോ സാൻ പാവൊളോയിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ
റോമിൽ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാൾ ആഘോഷിച്ചു
റോം: റോമിലെ കേരള റീജണ്‍ ലാറ്റിൻ കത്തോലിക്കാ ഇടവക തങ്ങളുടെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാൾ ആഘോഷിച്ചു. ഡിസംബർ മൂന്നിന് കോളേജ് ജോ സാൻ പാവൊളോയിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വത്തിക്കാനിലെ അൽമായർക്കും കുടുംബങ്ങൾക്കുംവേണ്ടിയുള്ള കമ്മീഷന്‍റെ പ്രസിഡന്‍റായ കർദിനാൾ എന്നിയോ അന്തൊണെല്ലി മുഖ്യകാർമികത്വം വഹിച്ചു. റോമിലെ വിവിധ സന്യാസ സഭാ സമൂഹങ്ങളിലെ വൈദികശ്രേഷ്ഠരും ഉപരിപഠനത്തിനായി കേരളത്തിലെ രൂപതകളിൽനിന്ന് ഇവിടെ വന്നിട്ടുള്ള വൈദികരും സഹകാർമികരായി.

ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സന്യാസ സമൂഹത്തിന്‍റെ വികാരി ജനറാൾ റവ. ഴാ. ജോണ്‍ ആട്ടുള്ളി ഒഎസ്ജെ വചന പ്രഘോഷണം നടത്തി.

ഇറ്റലിയിലെ മലയാളി സമൂഹത്തിന്േ‍റയും ലത്തീൻ സമുദായത്തിന്േ‍റയും സ്ഥാപക നേതാവായ ഗർവാസീസ് മുളക്കരയെ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങിൽ ഗുരുശ്രേഷ്ഠ പദവി നൽകി കർദിനാൾ ആദരിച്ചു. തുടർന്നു സ്നേഹവിരുന്നിനും കലാപരിപാടികൾക്കുശേഷം തിരുനാൾ സമാപിച്ചു. വികാരി ഫാ. സനു ഒൗസേപ്പും സെക്രട്ടറി മില്ലറ്റ് രാജപ്പനും തിരുനാളിന്‍റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഡെൽറ്റസ്